CUSAT in Media – Saasraya Engg. kooota Tholvi !

On 13 Nov 2011 Mathrubhumi wrote

സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ വന്‍ തോല്‍വി

തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സര്വകലാശാലയ്ക്ക് കീഴിലെ സ്വാശ്രയ എന്ജിനീയറിങ് കോളേജുകളില് 60 ശതമാനം മുതല് 90 ശതമാനം വരെ വിദ്യാര്ഥികള് പരാജയപ്പെട്ടു. കേരള സര്വകലാശാലയില് 56 മുതല് 81 ശതമാനംവരെയാണ് പരാജയ നിരക്ക്. അല്പം ഭേദം എം. ജിയില് മാത്രമാണ്. ഇവിടത്തെ സ്വാശ്രയ എന്ജിനീയറിങ് കോളേജുകളിലെ പരാജയം 36 ശതമാനംവരെ മാത്രമാണ്. എന്നാല് 2004-2005 ല് 11 ശതമാനംപേര് മാത്രം പരാജയപ്പെട്ടിടത്തുനിന്നുമാണ് 2010-11 ല് 36 ശതമാനമായത്. കേരള സര്വകലാശാലയിലും ഓരോ വര്ഷവും തോല്ക്കുന്നവരുടെ എണ്ണം കൂടിവരികയാണ്.

സേവ് എഡ്യൂക്കേഷന് കമ്മിറ്റി കണ്വീനര് എം. ഷാജിര്ഖാന് വിവരാവകാശ നിയമപ്രകാരം വാങ്ങിയ രേഖകളിലാണ് ഈ കണക്കുകളുള്ളത്. മൂന്ന് സര്വകലാശാലകളില് 2005 മുതല് 2011 വരെയുള്ള സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്ഥികളുടെ വിജയനിരക്കാണ് ലഭിച്ചത്.

കേരള സര്വകലാശാലയിലെ സ്വാശ്രയ കോളേജുകളില് 2010 – ല് 28 ശതമാനം പേര് മാത്രമാണ് ജയിച്ചത്. 2011 – ല് ഇത് 39.41 ആയി. കൊച്ചി സര്വകലാശാലയില് അഫിലിയേറ്റ്ചെയ്ത കൊല്ലം ജില്ലയിലെ ഒരു സ്വാശ്രയ എന്ജിനീയറിങ്കോളേജില് 2008 – ല് 13.16 ശതമാനം വിദ്യാര്ഥികള് മാത്രമാണ് ജയിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജില് 8.74 ശതമാനം മാത്രമായിരുന്നു ജയം. 2008 – ല് സര്വകലാശാലയിലെ സ്വാശ്രയ കോളേജുകളില് മൊത്തം വിജയശതമാനം 33.56 ആയിരുന്നു. കേരളയില് 2007 മുതല് 40 ശതമാനത്തില് താഴെ മാത്രമാണ് വിജയം.

സംസ്ഥാനത്ത് ആകെയുള്ള 119 എന്ജിനീയറിങ് കോളേജുകളില് 105 – ഉം സ്വാശ്രയരംഗത്താണ്.

ഈശ്വര !!! എന്ത് വന്നാലും കുസാറ്റ് ന്റെ നെഞ്ഞതെകാന്നല്ലോ !!

 

on Sun, 11/13/2011 – 00:24  maadhyamam

സ്വാശ്രയ എന്‍ജി. നിലവാരം തകരുന്നു; 90 ശതമാനം വരെ തോല്‍വി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളിലെ പഠന നിലവാരം കുത്തനെ തകരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തെ സ്വാശ്രയ കോളജുകളിലെ പരീക്ഷാഫലം സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ച വ്യക്തമാക്കുന്നതാണ്. ഈ കാലയളവില്‍ ചില കോളജുകളില്‍ 90 ശതമാനം വരെയാണ് പരാജയം സംഭവിച്ചിരിക്കുന്നത്. മൂന്ന് സര്‍വകലാശാലകളില്‍ നിന്ന് ലഭ്യമായ വിവരപ്രകാരം വിജയ ശതമാനം എല്ലായിടത്തും വര്‍ഷാവര്‍ഷം കുറയുകയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലാണ് എറ്റവും വലിയ പരാജയം. കേരള സര്‍വകലാശാലയിലും സ്ഥിതി ഏറെ മെച്ചമല്ല. എം.ജിയില്‍ ഭേദപ്പെട്ട ഫലമുണ്ട്. സേവ് എജുക്കേഷന്‍ കമ്മിറ്റിക്ക് വേണ്ടി എം. ഷാജര്‍ഖാനാണ് വിവരാവകാശ നിയമ പ്രകാരം കണക്കുകള്‍ ശേഖരിച്ചത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല വിവരങ്ങള്‍ നല്‍കാന്‍ തയാറായില്ല. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമീഷന് പരാതി നല്‍കിയിട്ടുണ്ട്.
കൊച്ചിന്‍ സര്‍വകലാശാലയില്‍ എട്ട് വര്‍ഷത്തിനിടെ 60 മുതല്‍ 91 ശതമാനം വരെ തോല്‍വി സംഭവിച്ചിട്ടുണ്ട്. കേരളയില്‍ ഇത് 56 മുതല്‍ 81 വരെയാണ്. എം.ജിയില്‍ 36 ശതമാനവും. അതേസമയം 2004ല്‍ 89 ശതമാനമായിരുന്ന എം.ജി വിജയം 2011ല്‍ 64 ശതമാനമായി. കുസാറ്റിന് കീഴിലെ ആറ്റിങ്ങല്‍ കോളജില്‍ 2008ല്‍ 91 ശതമാനം കുട്ടികളും പരാജയപ്പെട്ടു. കരുനാഗപ്പള്ളിയില്‍ തോറ്റത് 87 ശതമാനം. 40 ശതമാനത്തിലേറെ വിജയമുള്ള കോളജുകള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്. ഇലക്ട്രോണിക്സ് ആന്‍റ് കമ്യൂണിക്കേഷന്‍, ഫയര്‍ ആന്‍റ് സേഫ്റ്റി തുടങ്ങിയ കോഴ്സുകളില്‍ പത്തില്‍ താഴെ കുട്ടികളാണ് ചില വര്‍ഷങ്ങളില്‍ വിജയിച്ചിട്ടുള്ളത്.
സര്‍വകലാശാലകളുടെ മൊത്തം സ്വാശ്രയ പരീക്ഷാ വിജയ നിരക്കും ക്രമാനുഗതമായി ഇടിയുകയാണ്. 2006ല്‍ 54.6 ശതമാനമായിരുന്നു കേരളയില്‍ സ്വാശ്രയ കോളജുകളിലെ ബി.ടെക് വിജയം. 2007ല്‍ ഇത് 35.24 ശതമാനവും 2008ല്‍ 25.41 ശതമാനവും 2009ല്‍ 18.97 ശതമാനവുമായി ഇത് കുറഞ്ഞു. 2009ല്‍ 28 ശതമാനമാണ് വിജയം. കുസാറ്റില്‍ 2005ല്‍ 59.89ഉം 2006ല്‍ 45.69ഉം 2008ല്‍ 33.56ഉം 2010ല്‍ 40.73ഉം ശതമാനമാണ് വിജയം. ചില കോളജുകളില്‍ മികച്ച വിജയമുണ്ടാകുന്നതിനാലാണ് മൊത്തം ശരാശരി ഈ രീതിയില്‍ നിലനില്‍ക്കുന്നത്. മെച്ചപ്പെട്ട കോളജുകള്‍ ഇക്കൂട്ടത്തിലുണ്ടെങ്കിലും ഭൂരിഭാഗം കോളജുകളിലും സ്ഥിതി ദയനീയമാണ്.
സംസ്ഥാനത്ത് ആകെയുള്ള 119 എന്‍ജിനീയറിംഗ് കോളജുകളില്‍ 105ഉം സ്വാശ്രയ മേഖലയിലാണ്. അഥവ മഹാഭൂരിഭാഗം കുട്ടികളും പഠിക്കുന്ന മേഖല. ഇവിടെ പ്രവേശ പരീക്ഷയെഴുതി സീറ്റ് നേടിയ കുട്ടികളാണ് ഇത്തരത്തില്‍ കൂട്ടത്തോല്‍വിക്ക് ഇരയാകുന്നത്. അതേസമയം മെഡിക്കല്‍ കോഴ്സുകളില്‍ മികച്ച വിജയം നിലനിര്‍ത്താന്‍ കോളജുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.സ്വാശ്രയ സമ്പ്രദായത്തിന് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താനാകില്ളെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

bad image to CUSAT .. ഇനിയും ശാപങ്ങള്‍ ഏറ്റുവാങ്ങാന്‍ CUSATnte ജീവിതം ബാകി…

 

 


Posted

in

by